ബംഗാളില്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മിഷന് താൽക്കാലികമായി മരവിപ്പിച്ചു.
ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള പത്രിക പരിശോധിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താൽക്കാലിക ഉത്തരവ്. മമതാ ബാനർജിക്കും വിമത വിഭാഗത്തിനും ഉത്തരവ് ബാധകമാണ്. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. പൂവും പുല്ലും ചിഹ്നവും ഉപയോഗിക്കരുതെന്നും കമ്മിഷന് നിര്‍ദേശിച്ചു.
ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, പുതിയ പാർട്ടി പേരിനും ചിഹ്നത്തിനുമായി മൂന്ന് വീതം മുൻഗണനകൾ സമർപ്പിക്കാൻ കമ്മീഷൻ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടു. സെപ്റ്റംബർ 18-ന് രാവിലെ 11:00 മണിക്ക് മുൻപായി ഈ നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
നന്ദിഗ്രാം, രാജനഗർ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ ഈ നിർണ്ണായക നടപടി. തർക്കത്തിൽ അന്തിമ തീരുമാനം ആകുന്നത് വരെ ഈ മരവിപ്പിക്കൽ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
