പാലക്കാട്: വോട്ടര്‍ഭ്യര്‍ത്ഥിച്ച് താന്‍ ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമര്‍ശവുമായി മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഐസക് വര്‍ഗീസ്.
'ഞാന്‍ ഒറ്റ മുസ്ലിം വീടുകളില്‍ കയറി വോട്ട് ചോദിച്ചിട്ടില്ല എന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് എന്റെ ഏറ്റവും വലിയ പ്രത്യേകത.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയതുകൊണ്ടല്ല ചോദിക്കാതിരുന്നത്. എന്നെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം, എന്തുപറഞ്ഞാലും നമ്മളെ മനസിലാക്കാന്‍ പറ്റാത്ത ഒരു വിഭാഗം, അവരുടെ വോട്ട് വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഒരു മുസ്ലിം വീടുകളില്‍ പോയിട്ടും മതപരമായല്ല, വ്യക്തിപരമായിട്ടും വോട്ട് ചോദിച്ചിട്ടില്ല.
എന്റെ ബിസിനസ് പാര്‍ട്ട്ണര്‍മാരായ മുസ്ലിങ്ങളുടെയും എന്റെ ഭാര്യയുടെ കൂടെ ജോലിചെയ്ത മുസ്ലിങ്ങളുടെയും കുടുംബങ്ങളിലെ വോട്ടുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.
അവരോടും ഞാന്‍ നേരിട്ട് വോട്ട് ചോദിച്ചിട്ടില്ല. ഞാനുമായി ബന്ധപ്പെട്ട ആള്‍ക്കാരാണ് ചോദിച്ചിട്ടുളളത്' എന്നാണ് ഐസക് വര്‍ഗീസ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോമാ സെൻട്രൽ റീജിയൻ കലാമേള രജിസ്ട്രേഷൻ ഏപ്രിൽ 21ന് അവസാനിക്കുന്നു
മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചു
അമേരിക്കയിൽ വാക്സിൻ വിതരണം അനിശ്ചിതത്വത്തിൽ; റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശക സമിതിക്ക് കോടതിയുടെ
ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ