ഹൂസ്‌റ്റൻ തിരുവുത്സവം മഹോത്സവം

APRIL 19, 2026, 4:28 PM


ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്‌റ്റൻ ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും തിരുവുത്സവവും അനുബന്ധിച്ച് നടക്കുന്ന ഉത്സവ മഹോത്സവം ഏപ്രിൽ 22, 2026-ന് ഭക്തിനിറഞ്ഞ അന്തരീക്ഷത്തിൽ ആരംഭിക്കുന്നു. ഈ പുണ്യകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിപ്പാട് ആണ്, ചടങ്ങുകൾക്ക് അതുല്യമായ ആത്മീയ മഹത്വം പകർന്നുനൽകുന്നു. ഏപ്രിൽ 23-ന് ആചാരാനുഷ്ഠാന പൂജാദികൾക്ക് ശേഷം വൈകുന്നേരം 6 മണി മുതൽ പത്തുദിവസം ക്ഷേത്ര പരിസരം കലയും സംസ്കാരവും നിറഞ്ഞ വേദിയായി മാറും. വിവിധ കലാപരിപാടികൾ ഭക്തജനങ്ങൾക്ക് ആസ്വാദനത്തിന്റെ അപൂർവ നിമിഷങ്ങൾ സമ്മാനിക്കും.പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ:മേഘ്‌ന പ്രസാദ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, മറീന (ന്യൂ ജേഴ്‌സി) അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങൾ , ശ്രീ ശ്രീ സിസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, ദിവ്യ ഉണ്ണിയുടെ സ്പേസ് ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്തങ്ങൾ സൗഹൃദം തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന “വീരം” – ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ മലയാളാവിഷ്കാരം (സംവിധാനം: ഗിരിജ കൃഷ്‌ണൻ കേശവൻ)  Dr.അനീഷ രാജേഷ്, Dr. ശ്രീദേവി സുരേഷ് എന്നിവരുടെ നടന വിസ്മയങ്ങൾ, ഡോ.സുനന്ദ നായർ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ,  KHS അംഗങ്ങൾ അവതരിപ്പിക്കുന്ന കലാസന്ധ്യ, ഉത്സവബലി, പായസമേള, ഹരികഥ, ആറാട്ടുസദ്യ, പള്ളിവേട്ട,  ദുര്യോധനവധം കഥകളി, പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, മാധവൻപിള്ള CPA സ്പോൺസർ ചെയ്യുന്ന ഗംഭീര വെടിക്കെട്ടോടെ ഉത്സവ മഹോത്സവം സമാപിക്കും. രുചി ഭേദങ്ങളുടെ മാസ്മര ലഹരി ഉയർത്തുന്ന കൃഷ്ണാ കഫെ ഈ പത്തു ദിവസവും ഉണർന്നിരിക്കും. ശ്രീ മാത്യു ജേക്കബ് തുടക്കം മുതൽ നടത്തി വരുന്ന മനം നിറയുന്ന പ്രതിഷ്ഠാദിനം സദ്യ, കാരാവള്ളി ഒനീൽ കുറുപ്പ് സ്പോൺസർ ചെയ്യുന്ന ഗാനമേള, മകേഷ്‌നായർ സ്പോൺസർ ചെയ്യുന്ന ആറാട്ടു സദ്യ എന്നിവ വേറിട്ട ഒരു അനുഭവമായിരിക്കും  ആത്മീയതയും പാരമ്പര്യവും കലാരംഗത്തിന്റെ വൈവിധ്യങ്ങളും ഒത്തുചേരുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന് അഭിമാനകരമായ ഈ ആഘോഷത്തിൽ പങ്കുചേരാൻ പ്രസിഡന്റ് Dr. രാംദാസും മറ്റു ഭാരവാഹികളും എല്ലാവരെയും സഹർഷം സവിനയം ക്ഷണിച്ചുകൊള്ളുന്നു.

വാർത്ത അയച്ചത് :ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam