പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തിലെ വിവരങ്ങൾ രഹസ്യമായി  സൂക്ഷിക്കാൻ  നിർദേശം

JULY 14, 2026, 11:50 PM

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമേക്കടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപിയുടെ നിർദേശം.  പരീക്ഷാ രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് എസ്‌ഐടി കത്ത് നൽകിയിട്ടുണ്ട്.

അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്നാണ് എസ്‌ഐടിക്ക് നിർദേശം നൽകിയിരിക്കുന്നത്. അതിവേഗത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് നൽകാനാണ് എസ്‌ഐടിയുടെ ശ്രമം. 

പിഎസ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്‌ഐടിക്ക് ഇതുവരെ 20 പരാതികളാണ് ലഭിച്ചത്. കെഎഎസ്, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകളാണ് ആദ്യം അന്വേഷിക്കുക.

vachakam
vachakam
vachakam

ഉദ്യോഗാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. പരാതി നൽകുന്ന മുഴുവൻ ഉദ്യോഗാർത്ഥികളുടെയും മൊഴി രേഖപ്പെടുത്താനാണ് എസ്‌ഐടി നീക്കം. പ്രാഥമിക റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam