വെർജീനിയയിൽ നാല് വയസ്സുകാരനെ നായ കടിച്ചു കൊന്നു

OCTOBER 25, 2026, 1:21 AM

ലൂയിസ കൗണ്ടി (വെർജീനിയ): അമേരിക്കയിലെ വെർജീനിയയിൽ നാല് വയസ്സുകാരനായ ഗാർസിയ വെൽച്ച് എന്ന കുട്ടി അമേരിക്കൻ ബുള്ളി നായയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.

ഞായറാഴ്ച പിതാവിനൊപ്പം ലൂയിസ കൗണ്ടിയിലെ വീട്ടിൽ ചെലവഴിക്കുന്നതിനിടയിലാണ് സംഭവം. കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ജ്യേഷ്ഠൻ ഗബ്രിയേൽ നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നു.

ആക്രമണം തുടരുന്നതിനിടയിൽ പൊലീസ് സ്ഥലത്തെത്തി നായയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഹെലികോപ്റ്ററിൽ കയറ്റുന്നതിന് മുൻപ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു.

vachakam
vachakam
vachakam

തമാശകളും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രീസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു ഗാർസിയ എന്ന് കുടുംബാംഗങ്ങൾ അനുസ്മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam