ഹ്യൂസ്റ്റണിൽ ഹൗസ് പാർട്ടിയിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു, മറ്റൊരാൾക്ക് പരിക്ക്

OCTOBER 25, 2026, 1:15 AM

ഹ്യൂസ്റ്റൺ(ടെക്‌സസ്):ഹ്യൂസ്റ്റണിൽ ഹൗസ് പാർട്ടിക്കിടയിലുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരു യുവാവിന് പരക്കേറ്റു.

ശനിയാഴ്ച പുലർച്ചെ 1 മണിയോടെ ബെയർ സ്ട്രീറ്റിലെ ഒരു വാടകവീട്ടിലാണ് സംഭവം. പാർട്ടിക്കിടെ വീടിനുള്ളിൽ വെടിവെയ്പ്പ് ഉണ്ടാവുകയും പിന്നീട് റോഡിലേക്ക് വെടിയുതിർക്കുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് വെടിയേറ്റു മരിച്ചയാളെ 23 കാരനായ എൽതാനിയസ് ടോണിവർ  എന്ന് കുടുംബം തിരിച്ചറിഞ്ഞു. കൈയ്യിലും കാലിലും വെടിയേറ്റ 19 കാരനായ മറ്റൊരു യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

vachakam
vachakam
vachakam

സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹ്യൂസ്റ്റൺ പൊലീസ് വകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വിവരം ലഭിക്കുന്നവർ പൊലീസ് ഹോമിസൈഡ് ഡിവിഷനുമായോ 713-308-3600 ക്രൈം സ്റ്റോപ്പേഴ്‌സുമായോ 713-222--TIPS (8477) ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam