എറണാകുളം ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ, പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ കേസെടുക്കാൻ പോലീസ് ഒരുങ്ങുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ നൽകിയതിനാണ് ജഡ്ജിക്കെതിരെ കേസെടുക്കുന്നത്. അപകടത്തിൽപ്പെട്ട കാറിന്റെ ആർ.സി. ഉടമ ജഡ്ജിയാണ്.
ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ചേരാനല്ലൂരിലെ അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ അമിതവേഗത്തിലെത്തിയ കാറിടിച്ച് മരണപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായി തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
മകൻ വാഹനമെടുത്ത് പോയതിനെക്കുറിച്ച് തനിക്കറിയില്ലെന്നും ആദ്യമായാണ് മകൻ വാഹനമോടിക്കുന്നതെന്നും പിതാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പോലീസിനോട് പറഞ്ഞത്. വാഹനം ഓടിച്ച പതിനേഴുകാരനെയും ബെൻസ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊതുവഴിയിൽ ശ്രദ്ധയില്ലാതെ അലക്ഷ്യമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമാക്കി എന്ന കുറ്റത്തിന് ബിഎൻഎസ്സിലെ 281, 106 (1) വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചേരാനല്ലൂർ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
English Summary: Police are moving to register a case against an Additional Sessions Judge whose minor son, aged seventeen, was involved in a fatal car accident in Cheranalloor, Ernakulam. The case will be filed for allowing his underage son to drive the car, which was a Benz and owned by the judge. The accident, which occurred early Sunday morning, resulted in the death of a scooter rider named Jayapalakrishnan, who was returning home from work. The minor driver claimed heavy rain obscured visibility, and both he and the vehicle are currently in police custody.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Cheranalloor accident, minor driving, judge case, Kerala accident, car accident, scooter accident
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
