വയനാട്: സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പൊലീസിന്റെ സ്ഥിരീകരണം. സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
പുൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു ചിക്കി ദമ്പതികളുടെ മകൻ മനുവാണ് മരിച്ചത്. റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ മറ്റൊരാൾ ഇടിച്ചിട്ടതാണെന്നായിരുന്നു പ്രാഥമിക സംശയം.
എന്നാൽ പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ സൈക്കിൾ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് വ്യക്തമാകുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
