ആലപ്പുഴ: ആലപ്പുഴ വലിയ ചുടുകാട്ടിൽ വി.എസ് അച്യുതാനന്ദന് സിപിഎം പണിയുന്ന സ്മാരകത്തെ ചൊല്ലിയും സിപിഎം-സിപിഐ തർക്കം.
നേതാക്കൾക്ക് പ്രത്യേകം സ്മാരകം നിർമിക്കില്ലെന്നതാണ് പൊതുധാരണ. എന്നാൽ വലിയ ചുടുകാട്ടിലെ പൊതുധാരാണ തെറ്റിച്ചെന്നാണ് സിപിഐ ആരോപണം.
വിഎസിന്റെ സ്മാരകം നിർമിച്ചാൽ ടി.വി തോമസിനും സ്മാരകം നിർമിക്കണമെന്ന് സിപിഐ നിലപാടെടുത്തു. വി.എസിന്റെ സ്മാരകം വരുമ്പോൾ ടി.വി തോമസ് അടക്കമുള്ള സിപിഐ നേതാക്കളുടെ പ്രസക്തി നഷ്ടപ്പെടുമെന്നായിരുന്നു സിപിഐയുടെ വാദം.
എന്നാൽ തർക്കത്തിന് പിന്നാലെ ഇരുപാർട്ടികളുടെയും നേതാക്കൾ ചർച്ച നടത്തി സമവായത്തിലെത്തി. ഈ മാസം 21ന് വലിയ ചൂടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പിണറായി വിജയനാണ് വിഎസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുക. ചരമവാർഷികത്തിന് മുമ്പ് ടി.വി തോമസിന്റെ സ്മാരകത്തിന്റെ നിർമാണവും പൂർത്തിയാക്കും.
വിഎസിന്റെ സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം പിവി തോമസിന്റെ സ്മാരകവും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്നതാണ് ധാരണ. വലിയചുടുകാടിന്റെ ഇരുഭാഗങ്ങളിലുമായിരിക്കും ഈ സ്മാരകങ്ങൾ നിർമിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
