നെടുമ്പാശ്ശേരി: രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ.
അബുദാബിയിൽനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ജനോഫർ ഖാദർ ബീവി ഉമർ ഫറോക് (28) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1353.92 ഗ്രാം സ്വർണം പിടിച്ചെടുത്തു.
മിശ്രിത രൂപത്തിലാക്കിയ സ്വർണം ബെൽറ്റ് രൂപത്തിലുള്ള പ്ലാസ്റ്റിക് കവറിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.
സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1,93,55,640 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
ധരിച്ചിരുന്ന വസ്ത്രത്തിന്റെ അരപ്പട്ടയിൽ പ്രത്യേക അറയുണ്ടാക്കി അതിൽ സ്വർണ മിശ്രിതം ഒളിപ്പിച്ച ശേഷം, തിരിച്ചറിയാതിരിക്കാൻ വസ്ത്രം തുന്നിപ്പിടിപ്പിച്ചിരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
