അസമിൽ ഹിമന്ത ബിശ്വ ശർമ സർക്കാർ നാളെ അധികാരമേൽക്കും

MAY 11, 2026, 8:29 AM

ഗുവാഹത്തി: അസമിൽ തുടർച്ചയായ മൂന്നാം തവണയും അധികാരമുറപ്പിച്ച ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഹിമന്ത ബിശ്വ ശർമക്കൊപ്പം 18 മുതൽ 19 വരെ മന്ത്രിമാർ പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.ഗുവാഹത്തിയിലെ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും.

മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്ന് ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു.ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ പട്ടികക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കൂ.

vachakam
vachakam
vachakam

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി എത്തും. കേന്ദ്ര ആഭ്യന്തര  മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 22 മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam