റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു

SEPTEMBER 17, 2024, 12:11 PM

ദില്ലി: റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് സംഭവം.

പർവതങ്ങൾക്കിടയിലുള്ള ഒരു മലയിടുക്കിൽ നിന്ന് ഒരു റീൽ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാൽ തെറ്റി വീഴുകയായിരുന്നു. 

  'ബേപനാ പ്യാർ ഹേ' എന്ന ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കാൽതെറ്റി ആഴത്തിലേക്ക് ഉരുണ്ട് വീണു. പെൺകുട്ടി സുരക്ഷിതയാണെന്നാണ് റിപ്പോർട്ടുകൾ. പൂജ എന്ന യുവതിയാണ് വീണത്.

vachakam
vachakam
vachakam

നിറയെ പുല്ലുണ്ടായിരുന്നതിനാൽ നിസാരമായ പരിക്കേയുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൻ സുഖമായിരിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ പൂജ മറ്റൊരു വീഡിയോ പുറത്തുവിട്ടതായി റിപ്പോർട്ടുണ്ട്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam