തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി.
മനോജ് കടകംപള്ളി നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകാൻ യുഡിഎഫ് സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ഉണ്ടായത്.
സിബിഐ കുറ്റപത്രം നൽകിയ കേസിൽ ആർ ചന്ദ്രശേഖരന് പിണറായിസർക്കാർ മൂന്നുതവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു.
പ്രോസിക്യൂഷൻ അനുമതി ലഭിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ വൈകാതെ ആരംഭിക്കും. ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് സർക്കാർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്.
കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം ഡി രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
പ്രോസിക്യൂഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു. ഹൈക്കോടതിയിൽ നേരിട്ടെത്തി തിങ്കളാഴ്ച വിശദീകരണം നൽകാനാണ് മുഹമ്മദ് ഹനീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
