MAGA ക്യാപ്പ് ധരിച്ച പെൺകുട്ടിയെ മർദ്ദിച്ച കാനഡ സ്വദേശിനിയെ യു.എസിൽ നിന്ന് നാടുകടത്തുന്നു

AUGUST 11, 2026, 12:28 AM

ന്യൂ ജേഴ്‌സി: യു.എസിൽ ഡൊണാൾഡ് ട്രംപിന്റെ 'MAGA' തൊപ്പി ധരിച്ച കൗമാരക്കാരിയെ ബോർക്ക്‌വാഡിൽ വെച്ച് മർദ്ദിച്ച 33 കാരിയായ കാനഡ സ്വദേശിനിയെ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്ന് നാടുകടത്താൻ ഉത്തരവ്.

കേസിൽ കൈറ്റ്‌ലിൻ ട്രേസി കുറ്റം സമ്മതിച്ചിരുന്നു. ജൂലൈ 3ന് ന്യൂ ജേഴ്‌സിയിലെ പോയിന്റ് പ്ലെസന്റ് ബീച്ചിൽ വെച്ചാണ് സംഭവം.

ട്രംപിന്റെയും യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെയും ചിഹ്നങ്ങളുള്ള വസ്ത്രങ്ങളും തൊപ്പികളും ധരിച്ചെത്തിയ കൗമാരക്കാരെ ട്രേസി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

തുടർന്ന് ഒരു ദിവസത്തെ തടവുശിക്ഷ ലഭിച്ച ഇവർ ജയിൽവാസം ഒഴിവാക്കിയിരുന്നു. എന്നാൽ, ഇവർ യു.എസിൽ നിയമവിരുദ്ധമായാണ് കഴിഞ്ഞിരുന്നതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമാവുകയും, ഇതിനെത്തുടർന്ന് അധികൃതർ നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam