ഹൂസ്റ്റണിൽ രണ്ടാമത് എക്യൂമെനിക്കൽ പിക്കിൾബോൾ ടൂർണമെന്റ് 15, 16 തീയതികളിൽ

AUGUST 11, 2026, 12:12 AM

ഹ്യൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക പിക്കിൾബോൾ ടൂർണമെന്റ് ഓഗസ്റ്റ് 15, 16 (ശനി, ഞായർ) തീയതികളിൽ ട്രിനിറ്റി മാർത്തോമാദേവാലയത്തോട്‌ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ (5810 Alameda Gen Road, Houston, TX 77048) നടക്കും.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കൂടിയായ ശനിയാഴ്ച്ച രാവിലെ 8:30 യ്ക്ക്‌ദേശീയ ഗാനത്തോടുകൂടി ടൂർണമെന്റ് ആരംഭിക്കും.  

ഹൂസ്റ്റണിലെ വിവിധ സഭാ വിഭാഗങ്ങളിൽ പെട്ട 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയാണ് ഐസിഇസിഎച്ച്. വിവിധ ഇടവകളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.

vachakam
vachakam
vachakam

ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 7 വരെ മത്സരങ്ങൾ നടക്കും. ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തുടർ മത്സരങ്ങൾ ആരംഭിക്കും.

പുരുഷന്മാരുടെ ഓപ്പൺ, വനിതകളുടെ ഓപ്പൺ, 55 വയസ്സിന് മുകളിലുള്ളവർ, 70 വയസ്സിന് മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഡബിൾസ് മത്സരങ്ങൾ മാത്രമായിരിക്കും നടത്തുക. ഓരോ വിഭാഗത്തിലും ഒരുദേവാലയത്തിൽ നിന്നും പരമാവധി രണ്ട് ടീമുകൾക്ക് പങ്കെടുക്കാം.

വ്യക്തിഗത ട്രോഫികൾക്കൊപ്പം റോളിംഗ് ട്രോഫികളും വിജയികൾക്ക് സമ്മാനിക്കും.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ.ഡോ. ഐസക് പി. പ്രകാശ് (പ്രസിഡന്റ്): 832-997-9788, ഷാജൻജോർജ് (സെക്രട്ടറി) 832-452-4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) 713-459-4704, ജിനോജേക്കബ് (സ്‌പോർട്‌സ് കൺവീനർ): 832-858-1138, അനിത് ഫിലിപ്പ്:(കോർഡിനേറ്റർ) 832-454-3167, റജികോട്ടയം (കോർഡിനേറ്റർ)  832-723-7995

എല്ലാ കായികപ്രേമികളെയും ടൂർണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവേണു സംഘാടകർ അറിയിച്ചു.

ജീമോൻ റാന്നി, പി.ആർ.ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam