ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതായി ഔദ്യോഗിക കണക്കുകള്‍.നേരത്തെയുള്ള 5 ശതമാനത്തില്‍ നിന്ന് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5.4 ശതമാനമായി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പീരിയഡിക് ലേബര്‍ ഫോഴ്സ് സര്‍വേയുടെ ത്രൈമാസ ബുള്ളറ്റിനിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സ്ത്രീകളിലെ തൊഴിലില്ലായ്മ 5.3 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായി ഉയര്‍ന്നപ്പോള്‍, പുരുഷന്മാരിലെ നിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി വര്‍ധിച്ചു.സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഛത്തീസ്ഗഢിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്. 12.8 ശതമാനമാണിത്. തുടര്‍ന്ന് ജമ്മു കശ്മീര്‍ (9.1%), കേരളം (8.9%), പഞ്ചാബ് (8.5%), ആന്ധ്രപ്രദേശ് (7.4%) എന്നിങ്ങനെയാണ് കണക്കുകള്‍.
2025ലെ ഏപ്രില്‍-ജൂണ്‍ പാദത്തിലും തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമായിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മുന്‍ പാദത്തിലെ 4.3 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായി ഉയര്‍ന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി നേരിയ തോതില്‍ വര്‍ധിച്ചു.
നിലവിലെ ആഴ്ചയിലെ സ്ഥിതി അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍. 15 വയസും അതില്‍ കൂടുതലുമുള്ളവരില്‍, സര്‍വേയ്ക്ക് മുമ്പുള്ള ഏഴ് ദിവസത്തിനിടെ ജോലി ഇല്ലാതിരിക്കുകയും സജീവമായി ജോലി അന്വേഷിക്കുകയും ചെയ്തവരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
