സാമ്പത്തിക തട്ടിപ്പ് ആരോപണം, റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണെതിരെ   കേസെടുത്തു 

SEPTEMBER 20, 2026, 10:27 AM

ആലപ്പുഴ: റാന്നി മുൻ എം എൽ എ പ്രമോദ് നാരായണിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ  പൊലീസ് കേസെടുത്തു. 

സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 

ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

vachakam
vachakam
vachakam

സംഭവത്തിൽ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ. 2014 - 2015 കാലയളവിലാണ് കേസിനാസ്പദമായ തുക നിക്ഷേപം ചെയ്തത്. ഷെയറും ലാഭ വിഹിതവും വാഗ്ദാനം നൽകി സ്വകാര്യ സ്ഥാപനത്തിൽ 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ചെന്ന പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് നൂറനാട് പൊലീസ് വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam