മലപ്പുറം: മലപ്പുറത്ത് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം, 100 കിലോയോളം ചന്ദനത്തടി പിടിച്ചെടുത്തു. കമ്പിവളപ്പിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചെടുത്ത് കടത്താൻ ശ്രമിച്ച ചന്ദനത്തടിയാണ് പിടികൂടിയത്.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽനിന്ന് വിലയ്ക്ക് വാങ്ങിയ ശേഷമാണ് ചന്ദനമരം മുറിച്ചെടുത്തതെന്നാണ് പ്രതികളുടെ മൊഴി. കരുവാരകുണ്ടിൽ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ചന്ദനത്തടി പിടികൂടിയത്.
സംഭവത്തിൽ രണ്ട് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മൂട്ടപ്പറമ്പിൽ മുജീബ് റഹ്മാൻ, കാവുങ്ങൽ അബ്ദുൽസലാം എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ വനം വകുപ്പ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
