വാഷിംഗ്ടണിൽ കൂറ്റൻ വിജയവാതിൽ നിർമ്മിക്കാനുള്ള പദ്ധതി സൈനിക സമുച്ചയമാക്കും; പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

SEPTEMBER 20, 2026, 12:16 PM

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 250 അടി ഉയരമുള്ള കൂറ്റൻ വിജയവാതിൽ (ട്രയംഫൽ ആർച്ച്) അത്യാധുനിക സൈനിക സമുച്ചയമാക്കി മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുഎസ് സൈന്യത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചും ദേശീയ സുരക്ഷ മുൻനിർത്തിയുമാണ് ഈ തീരുമാനമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഡ്രോണുകൾ സൂക്ഷിക്കാനും വിന്യസിക്കാനും സ്നൈപ്പർമാർക്കും വെടിയുണ്ടകൾക്കും ആവശ്യമായ സൗകര്യങ്ങൾ ഈ കേന്ദ്രത്തിലുണ്ടാകും.

ട്രൂത്ത് സോഷ്യൽ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ട്രംപ് ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. ലോകത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സൈനിക സമുച്ചയവും വിജയവാതിലുമായിരിക്കും ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻപ് യുഎസ് ആഭ്യന്തര യുദ്ധകാലത്ത് വിഭാവനം ചെയ്ത പദ്ധതിയാണിതെന്നും വാഷിംഗ്ടൺ ഡിസിയിൽ ഇതുവരെ ഒരു വിജയവാതിൽ നിർമ്മിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലിങ്കൺ മെമ്മോറിയലിനും ആർലിംഗ്ടൺ നാഷണൽ സെമിത്തേരിക്കും ഇടയിലുള്ള അഡ്‌മിറൽ സിർക്കിളിലാണ് 76 മീറ്റർ ഉയരമുള്ള ഈ നിർമ്മിതി വരുന്നത്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ട്രംപ് ഈ കൂറ്റൻ സ്മാരക പദ്ധതി അവതരിപ്പിച്ചത്. പുതിയ മന്ദിരത്തിന് മുകളിൽ എപ്പോഴും അണയാത്ത ദീപം തെളിക്കണമെന്ന് വിമാനയാത്രാ സുരക്ഷാ ഏജൻസിയായ എഫ്‌എഎ നിർദ്ദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് അടുത്താണ് ഈ സ്മാരകം വരുന്നത് എന്നതിനാൽ വിമാന ഗതാഗതത്തിന് ഇത് തടസ്സമാകുമോ എന്ന ആശങ്ക വ്യോമയാന വിദഗ്ദ്ധർ പങ്കുവെച്ചിരുന്നു. അതേസമയം ചരിത്രപരമായ ദൃശ്യഭംഗി നശിക്കുമെന്ന് ചൂണ്ടിക്കാട്ടി മുൻ സൈനികരുടെ സംഘടനകൾ പദ്ധതിക്കെതിരെ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമ്മിക്കുന്നതും ലിങ്കൺ മെമ്മോറിയൽ റിഫ്ലക്റ്റിംഗ് പൂൾ നവീകരിക്കുന്നതും ഉൾപ്പെടെ വാഷിംഗ്ടണിന്റെ വാസ്തുവിദ്യാ ഭംഗി മാറ്റിയെഴുതാനുള്ള ഡൊണാൾഡ് ട്രംപിന്റെ പദ്ധതികളുടെ ഭാഗമാണിത്. രാജ്യത്തിന്റെ ദേശീയ സുരക്ഷ മുൻനിർത്തി സൈനിക വിന്യാസത്തിനും നിരീക്ഷണത്തിനുമായി ഈ പ കൂറ്റൻ നിർമ്മിതി ഉപയോഗിക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

അമേരിക്കൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഈ ചരിത്ര സ്മാരകത്തിന് സാധിക്കുമെന്നാണ് ട്രംപ് അനുകൂലികൾ വിശ്വസിക്കുന്നത്. വരും ദിവസങ്ങളിൽ നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ നിയമനടപടികളും പ്ലാനുകളും വികസന അതോറിറ്റി പുറത്തുവിടും.

vachakam
vachakam
vachakam

English Summary: US President Donald Trump announced that the proposed 250 foot triumphal arch near Arlington National Cemetery in Washington DC will be converted into a top grade military complex. Following a request from the US military, the structure will now house drones, snipers, and ammunition storage for national security purposes. While the FAA approved the height with conditions like an eternal flame, the project faces legal challenges from veterans and safety concerns from aviation experts.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, Donald Trump, Washington DC, US Military, Triumphal Arch


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam