കർ‍ക്കടക വാവ് ബലി; വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി

AUGUST 10, 2026, 10:00 PM

തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ 2 മണി മുതല്‍ കേരളത്തിലെ 13 പ്രത്യേക ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ട്രാഫിക് ഡിമാന്‍ഡ് അനുസരിച്ച് കര്‍ക്കിടകവാവ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് പുറമെ കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഏകദേശം 100 ബസുകള്‍ അധികമായി പൂള്‍ ചെയ്ത് സര്‍വീസുകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകള്‍ പുനഃക്രമീകരിച്ച് അയയ്ക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തിരുവല്ലം, വര്‍ക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുമുല്ലവാരം, ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം, തുടങ്ങിയ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൂടുതല്‍ അധിക സ്‌പെഷ്യല്‍ ബസുകള്‍ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാന്‍ഡും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം സ്‌പെഷ്യല്‍ സര്‍വീസുകള്‍ അയക്കുന്നതിനായി ഓരോ പ്രത്യേക കേന്ദ്രത്തിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരെയും ഓഫീസര്‍മാരെയും പ്രത്യേകം ചുമതലപ്പെടുത്തി മുന്‍കൂട്ടി നിയോഗിച്ചിട്ടുള്ളതായി കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam