ജേക്കബ് പടവത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ, ഷിബു വെൺമണി, അഭിലാഷ് മത്തായി കമ്മീഷണർമാർ
ന്യൂയോർക്ക്: 2024ൽ പൂർത്തിയാക്കാൻ സാധിക്കാതെ പോയ ഫെഡറേഷൻ ഓഫ് കേരള അസോസിസേയഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ ജനറൽ കൗൺസിൽ മീറ്റിംഗും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2025 ഫെബ്രുവരി 22ന് നടത്താൻ ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിച്ചു.
യോഗത്തിൽ ജേക്കബ് പടവത്തിലിനെ ചീഫ് ഇലക്ഷൻ കമ്മീഷണറായും ഷിബു വെൺമണി, അഭിലാഷ് മത്തായി എന്നിവരെ ഇലക്ഷൻ കമ്മീഷണർമാരായും തിരഞ്ഞെടുത്തു.
ഫൊക്കാനയുടെ സീനിയർ നേതാവും മുൻ പ്രസിഡന്റുമായ പടവത്തിൽ ഫൊക്കാനയുടെ മുൻ ഇലക്ഷൻ കമ്മീഷണർ, കൺവൻഷൻ ചെയർമാൻ, ഫൗണ്ടേഷൻ ചെയർമാൻ, വൈസ് ചെയർമാൻ, സൗത്ത് ഫ്‌ളോറിഡ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്, കേരള സമാജം, കൈരളി ആർട്ട് ക്ലബ് എന്നിവയുടെ പ്രസിഡന്റ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ച വ്യക്തിത്വമാണ്.
ഷിബു വെൺമണി ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയംഗവും മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ അസോസിയേറ്റ് സെക്രട്ടറി, കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ മുതിർന്ന ഭാരവാഹി, ഫൊക്കാനയുടെ ഐടി സെൽ അംഗ എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എൻജിനീയറിംഗ്, നിയമബിരുദധാരിയായ അഭിലാഷ് മത്തായി ഫ്‌ളോറിഡ ബാറിലെ ഇന്റർനാഷണൽ ലോയറാണ്. ഫൊക്കാനയുടെ നിയമ വിഭാഗത്തിലും ഐ.ടി. വിഭാഗത്തിലും യുവാക്കളുടെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.
ഫൊക്കാനയുടെ എല്ലാ അംഗങ്ങളും സ്‌നേഹിതരും ജനറൽ ബോഡി യോഗത്തിനും ഇലക്ഷനും സഹകരിക്കണമെന്ന്് ഇലക്ഷൻ കമ്മീഷണർമാരും ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, വൈസ് ചെയർമാൻ എബ്രഹാം കളത്തിൽ, സെക്രട്ടറി വർഗീസ് പാലമലയിൽ എന്നിവർ അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്