കൊച്ചി: പരോളിലിറങ്ങി മുങ്ങിയ കുപ്രസിദ്ധ ഗുണ്ടയെ ആലുവ പോലീസ് സാഹസികമായി പിടികൂടിയതായി റിപ്പോർട്ട്. കടുവാ ഷഫീഖാണ് പൊലീസിന്‍റെ വലയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന്‍റെ കണ്ണുവെട്ടിച്ചോടിയ കടുവാ ഷഫീഖിനെ പോലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
138 കിലോ കഞ്ചാവു കടത്തിയ കേസില്‍ പത്തു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷഫീഖ് രണ്ടു വര്‍ഷം മുമ്പാണ് പരോളിലിറങ്ങി മുങ്ങിയത്. എന്നാൽ കഴിഞ്ഞ ദിവസം ഷഫീഖ് ആലുവ ചവറുപാടം ഭാഗത്തുണ്ടെന്നറിഞ്ഞാണ് പൊലീസ് സംഘം എത്തിയത്.
അതേസമയം പൊലീസിനെ കണ്ടതോടെ കാര്‍ ഇയാൾ അപകടകരമാം വിധത്തില്‍ കാര് പിന്നിലേക്ക് ഓടിച്ച് പോലീസിനെ ഇടിച്ചിടാൻ ശ്രമിച്ചു. ഇത് നടക്കാത്തതോടെ കാറുപേക്ഷിച്ച് ഇറങ്ങിയോടി. ഓടിയ ഷഫീഖിനെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു പോലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്