പത്തനംതിട്ട: മാണി സി കാപ്പൻ എം എൽ എയുടെ കാർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. പത്തനംതിട്ട കടമ്പനാട് വച്ചായിരുന്നു സംഭവം ഉണ്ടായത്. അപകട സമയത്ത് എം എൽ എ കാറിൽ ഇല്ലായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം ടയർ ഊരിപ്പോയി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എം എൽ എയെ ചക്കുവള്ളിഭാഗത്ത് ഇറക്കിയ ശേഷം ഡ്രൈവർ പാലായിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ ടയർ കാറിൽ നിന്ന് വേർപെടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അതുവഴി വന്ന കാറിലിടിച്ചു. ആ കാറിലുണ്ടായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്