മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. സംഭവം യഥാര്‍ത്ഥമാണോ അതോ 54 കാരനായ നടന്റെ അഭിനയമാണോ ഇതെന്ന് റാണെ ചോദിച്ചു.
വീട്ടില്‍ നുഴഞ്ഞുകയറിയ അക്രമിയുടെ ആക്രമണത്തിന് ഇരയായി അഞ്ച് ദിവസത്തിന് ശേഷം ചൊവ്വാഴ്ചയാണ് സെയ്ഫ് അലി ഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
'സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം കണ്ടപ്പോള്‍, അയാള്‍ക്ക് ശരിക്കും കുത്തേറ്റതാണോ അതോ അഭിനയിക്കുകയാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.' പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ റാണെ പറഞ്ഞു,
ഒരു ഖാന്‍ പ്രശ്‌നത്തിലാകുമ്പോള്‍ മാത്രമാണ് പ്രതിപക്ഷ നേതാക്കള്‍ നടന്‍മാരെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിനെ പിന്തുണച്ച് എന്‍സിപി (എസ്പി) നേതാവ് ജിതേന്ദ്ര അവാദും ബാരാമതി എംപി സുപ്രിയ സുലെയും എന്തുകൊണ്ട് രംഗത്തെത്തിയില്ലെന്ന് അദ്ദേഹം ചോദിച്ചു.
ജനുവരി 16 നാണ്് മോഷ്ടിക്കാന്‍ ഉദ്ദേശിച്ച് നടന്റെ ഫ്‌ളാറ്റില്‍ കടന്ന നുഴഞ്ഞുകയറ്റക്കാരന്റെ കുത്തേറ്റ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമിയായ ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിനെ താനെയില്‍ നിന്ന് പൊലീസ് പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്