പാലക്കാട്: പരുതൂർ കുളമുക്കിൽ ആചാരമായ തുള്ളലിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചതായി റിപ്പോർട്ട്. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കായ കഴിച്ചാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം തോറും ആചാരങ്ങൾ നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃത്താല പൊലീസ് അസ്വാഭാവിക കേസെടുത്തു. സാധാരണ കാഞ്ഞിരക്കായ കടിച്ച ശേഷം തുപ്പും. ഷൈജു ഇത് കഴിച്ചതാണ് ശാരീര അസ്വസ്ഥതക്ക് കാരണമെന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്