ഊബറിനും ഒലയ്ക്കും കേന്ദ്ര സർക്കാരിൻ്റെ നോട്ടീസ്

JANUARY 23, 2025, 10:39 AM

ഡൽഹി: ഓൺലൈൻ ടാക്‌സി സർവീസുകളായ ഊബറിനും ഒലയ്ക്കും കേന്ദ്ര സർക്കാരിൻ്റെ കാരണം കാണിക്കൽ നോട്ടീസ്. 

ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വ്യത്യസ്ത നിരക്ക് ചുമത്തുന്നുവെന്ന പരാതിയെ തുടർന്നാണ് കേന്ദ്ര സർക്കാർ നോട്ടീസയച്ചത്. 

ഒരേ ദൂരത്തേക്കുള്ള യാത്രയ്ക്ക് പോലും ഐഫോൺ ഉപയോക്താക്കൾക്ക്, ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരേക്കാൾ ഉയർന്ന വില ഈടാക്കുന്നതായി നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇത് വലിയ ചർച്ചക്ക് വഴിവെച്ചു. ഇതേതുടർന്നാണ് കേന്ദ്രത്തിൻ്റെ നടപടി.

vachakam
vachakam
vachakam

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) മുഖേന രണ്ട് കമ്പനികൾക്കും കാരണം കാണിക്കൽ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി കേന്ദ്ര മന്ത്രി പ്രൽഹദ് ജോഷി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷവും ഇതേ പരാതി ഉയർന്നപ്പോൾ 'ഉപഭോക്തൃ ചൂഷണത്തോട് സഹിഷ്ണുതയില്ല' എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

ഓരോ വിഭാഗത്തിനും പ്രത്യേക തുക ഈടാക്കുന്നത് ന്യായമായ വ്യാപാര സമ്പ്രദായം പോലെയാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam