കൊല്ലം: കൊല്ലം ആയൂരിൽ ഇത്തിക്കരയാറ്റിൽ കാണാതായ എൻജിനിയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. പുനലൂർ ഇളമ്പൽ സ്വദേശി 21 കാരനായ അഹദാണ് മരിച്ചത്. റോഡുവിള ട്രാവൻകൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അഹദ്.
ആയൂർ മാർത്തോമ കോളേജിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. കാല്‍ കഴുകാനായി ആറ്റിലേക്ക് ഇറങ്ങുന്നതിനിടെയാണ് അഹദ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്