രാഷ്ട്രീയ പ്രവർത്തകരെ ജയിലിൽ പോയി കാണുന്നത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി

JANUARY 23, 2025, 2:41 AM

 തിരുവനന്തപുരം: പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ പ്രവർത്തകർ ജയിലിൽ കിടക്കുമ്പോൾ നേതാക്കൾ കാണുന്നത് സ്വാഭാവികമാണെന്നും   സംഭവം ഗൗരവത്തോടെ കാണുന്നില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 ജനുവരി അഞ്ചിന് കണ്ണൂർ സെൻട്രൽ ജയിലിലാണ് പെരിയ കേസ് പ്രതികൾക്ക് സിപിഎം പ്രവർത്തകർ സ്വീകരണം ഒരുക്കിയത്.

പി ജയരാജനും ഈ സമയം ജയിലിലെത്തിയിരുന്നു. ജയിൽ പ്രതികളെ കണ്ട് പുസ്തകവും നൽകിയാണ് ജയരാജൻ മടങ്ങിയത്. ഈ വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.

vachakam
vachakam
vachakam

 രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാരിൻ്റെ നിലപാട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിൽ സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും.

 ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം ഉത്തരം നൽകിയത്.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam