മലപ്പുറം: ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണമെന്ന് പി.വി അൻവർ.
ദൈവത്തിന്‍റെ സ്വന്തം നാട് മൃഗങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. ഇങ്ങനെ കിണറ്റില്‍ വീഴുന്ന അവിടെ തന്നെ മണ്ണിട്ടു മൂടി കൊന്നുകളയണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അൻവർ പറഞ്ഞു.
കേരളം തുറന്നിട്ട മൃഗശാലയായി മാറി. ജനവാസ മേഖലയിൽ വനംവകുപ്പ് ആനയെ മേയാൻ വിടുന്നു. കേരളത്തിലെ വനംവകുപ്പ് ഓഫീസുകൾ പ്രവർത്തിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അൻവർ പറഞ്ഞു.
അതേസമയം ആനയെ മയക്കുവെടി വയ്ക്കുമെന്നാണ് വിവരം. 12 മണിക്കൂറോളമായി ആന കിണറ്റിൽ കുടുങ്ങി കിടക്കുകയാണ്.
25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. ആനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികളിലേക്ക് കടന്നതായി നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. കാർത്തിക് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്