തൃശൂർ: കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ റിമാൻഡിലായ യൂ ട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷാ തൃശൂർ ജില്ലാ ജയിലിലാണ് കഴിയുന്നത്.
ജയിൽ ചട്ടപ്രകാരം മുഹമ്മദ് ഷഹിൻ ഷായുടെ മുടിച്ചിരുന്നു, പിന്നാലെ അസ്വസ്ഥത കാണിച്ച മുഹമ്മദ് ഷഹിൻ ഷായെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂര്‍ പൂരദിവസം കേരള വര്‍മ്മ കോളജിന് സമീപം വിദ്യാര്‍ഥികളെ വണ്ടികയറ്റിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് മണവാളനെ റിമാൻഡ് ചെയ്തത്.
10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കുടകില്‍ നിന്ന് പിടികൂടിയത്.
തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്