തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശേരിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ആണ് യുവാവ് മരിച്ചത്. ബൈക്ക് യാത്രികനായ പള്ളിക്കൽ സ്വദേശി 24 വയസ്സുള്ള മുഹമ്മദ് ഹാഷിദ് ആണ് മരിച്ചത്.
കാട്ടുപുതുശ്ശേരി പാൽ സൊസൈറ്റിക്ക് മുന്നിലായിരുന്നു അപകടം ഉണ്ടായത്. പള്ളിയ്ക്കൽ ഭാഗത്തുനിന്നും പാരിപ്പള്ളി ഭാഗത്തേക്ക് പോയ ബൈക്കും എതിർ ദിശയിൽ നിന്നു വന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പറിനെ നാട്ടുകാർ പള്ളിക്കലിൽ വെച്ച് തടയുകയായിരുന്നു. സംഭവത്തിൽ പള്ളിക്കൽ പോലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്