മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

JANUARY 23, 2025, 6:16 AM

തിരുവനന്തപുരം:  30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. തിരുവനന്തപുരം ആര്യനാടാണ് സംഭവം. യുവതിയുടെ അമ്മ പ്രതിയെ വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയിരുന്നു. 

 ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിൽ അച്ഛനും അമ്മമ്മക്കും ഒപ്പം കഴിയുകയായിരുന്നു ഇവര്‍. പിതാവിന്‍റെ നിരന്തരമായ ശല്ല്യം തുടർന്നതോടെ ആണ് മകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

 തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

vachakam
vachakam
vachakam

ആര്യനാട് ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ  നേതൃത്വത്തിൽ അന്വേഷണം നടത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam