ചെക്ക് കേസിൽ ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മയ്‌ക്ക് മൂന്ന് മാസം തടവ് ശിക്ഷ; ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചു കോടതി 

JANUARY 23, 2025, 5:01 AM

മുംബയ്: ചെക്ക് കേസിൽ ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മയ്‌ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു കോടതി. ഏഴ് വര്‍ഷം പഴക്കമുള്ള കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

അതേസമയം കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റ് ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചു.നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി തെറ്റുകാരനാണെന്ന് കണ്ടെത്തിയത്. വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല.

മൂന്ന് മാസത്തിനുള്ളില്‍ 3.72 ലക്ഷം പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിയിൽ പറയുന്നു. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്ന് മാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും. 2018ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam