കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലറായ കലാ രാജുവിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് സിപിഐഎം.
അവിശ്വാസ പ്രമേയ ദിവസം സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് വീട്ടിലേക്കും പൊലീസ് സ്റ്റേഷനിലേക്കും ആരോഗ്യവതിയായാണ് കല രാജു പോയതെന്ന് കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.
കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നും ഉപദ്രവിച്ചെന്നുമുള്ള പരാതി ദിവസങ്ങൾക്ക് ശേഷം ഉന്നയിക്കുന്നതും ചികിത്സയിൽ കഴിയുന്നതും ദുരൂഹമാണെന്ന് സിപിഐഎം ആരോപിക്കുന്നു.
കോൺഗ്രസ് നേതാക്കൾ കല രാജുവിന് സാമ്പത്തിക വാഗ്ദാനം നൽകിയെന്ന് കാണിക്കുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു.
പാർട്ടി ഏരിയാകമ്മിറ്റി ഓഫീസിനകത്ത് വെച്ച് മറ്റ് അംഗങ്ങളുമായി കലാ രാജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സിപിഐഎം പുറത്തുവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്