എ.കെ. ആന്റണിയുടെ മന്ത്രിസഭയിൽ ഉമ്മൻചാണ്ടി ഇല്ല..!

JANUARY 23, 2025, 12:39 AM

2001ലെ ആന്റണി മന്ത്രിസഭയിൽ ഉമ്മൻചാണ്ടി ഉണ്ടാകും എന്ന് എല്ലാവരും ഉറപ്പിച്ചിരുന്നതാണ്. ഉമ്മൻചാണ്ടിയും അതിന് മനസ്സുകൊണ്ട് തയ്യാറായിക്കഴിഞ്ഞിരുന്നു. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ആന്റണി ആദ്യം പറഞ്ഞ പേരും ഉമ്മൻചാണ്ടിയുടെതായിരുന്നു. എന്നാൽ കരുണാകരൻ ഉടൻ കയറി അതിനെ വെട്ടി. അദ്ദേഹം പ്രൊഫസർ കെ.വി. തോമസിന്റെ പേര് നിർദ്ദേശിച്ചു.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയായ എ.കെ. ആന്റണിയടേയും എ.ഐ.സി.സി ജനറൽ സെക്രട്ടറി യുടെയും ആശിർവാദത്തോടെ കെ. മുരളീധരൻ കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റു. ഇത്രയേറെ വിജയം കോൺഗ്രസിന് ഉണ്ടാക്കിക്കൊടുത്ത, അതുവരെ യു.ഡി.എഫിന് നയിച്ച തെന്നല ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി കൊണ്ടായിരുന്നു ഇങ്ങനെ ഒരു കലാപരിപാടി. കെ. കരുണാകരനും സന്നിഹിതനായിരുന്നു.

ഉമ്മൻചാണ്ടിയോ അദ്ദേഹത്തിന്റെ അനുയായികളോ ഈ ചടങ്ങിൽ പങ്കെടുത്തതും ഇല്ല. തെന്നലയെ മാറ്റി മുരളീധരനെ പ്രസിഡന്റ് ആക്കുന്ന വിവരം ഉമ്മൻചാണ്ടിയും കൂട്ടരും അറിഞ്ഞതു പോലുമില്ല. അത്തരത്തിൽ ഒരു ധാരണ ഉണ്ടാക്കിയതായി പിന്നീടാണ് അറിഞ്ഞത്. ഇതെല്ലാം ഗുലാം നമ്പി ആസാദിനും അറിയാമായിരുന്നു. പാർട്ടിയെ ഇത്ര വലിയ വിജയത്തിലേക്ക് നയിച്ച തെന്നല ബാലകൃഷ്ണപിള്ളയെ അകാരണമായി പൊടുന്നനെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് നീക്കുന്നത് മര്യാദയാണോ? പത്രലേഖകരിൽ ഒരാൾ ശബ്ദമുയർത്തിത്തന്നെ ചോദിച്ചു:

vachakam
vachakam
vachakam


കോൺഗ്രസിന്റെ രീതികൾക്ക് ചേർന്നതാണോ? മറ്റൊരാൾ അതിന്റെ തുടർച്ച എന്നോണം ചോദിക്കുകയുണ്ടായി. എന്നാൽ,  ഗുലാം നമ്പി  ആസാദ് അത് കേട്ടതായി ഭാവിച്ചു പോലുമില്ല. മറ്റുള്ളവരും ഒന്നും മിണ്ടിയില്ല. എന്നാൾ, തുടക്കത്തിലെ തന്നെ എന്തോ ഒരു കല്ല് കടി എല്ലാവർക്കും അനുഭവപ്പെട്ടു. പ്രത്യേകിച്ചു ഉമ്മൻചാണ്ടിയുടെ അഭാവം..! ആന്റണി മന്ത്രിസഭയിൽ എന്തായാലും ഉമ്മൻചാണ്ടി ഉണ്ടാകും എന്ന് എല്ലാവരും ഉറപ്പിച്ചിരുന്നതാണ്. ഉമ്മൻചാണ്ടിയും സത്യത്തിൽ അതിന് മനസ്സുകൊണ്ട് തയ്യാറായിക്കഴിഞ്ഞിരുന്നു. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ആന്റണി ആദ്യം പറഞ്ഞ പേരും ഉമ്മൻചാണ്ടിയുടെതായിരുന്നു.

ഉടൻ കരുണാകരൻ കയറി അതിനെ വെട്ടി. അദ്ദേഹം പ്രൊഫസർ കെ.വി. തോമസിന്റെ പേര് നിർദ്ദേശിച്ചു. ആന്റണിയുടെ മുഖം മ്ലാനമായി. കരുണാകരൻ ഗ്രൂപ്പിൽ നിന്നും തോമസിനെ എടുത്താൽ പിന്നെ ഉമ്മൻചാണ്ടിക്ക് ഇടമുണ്ടാകില്ല എന്ന് ആന്റണിക്ക് അറിയാം. കാരണം സമുദായ പരിഗണന തന്നെ. ആന്റണിയും തോമസും മന്ത്രിസഭയിൽ വന്നാൽ ക്രിസ്ത്യൻ സഭയിൽ നിന്ന് മൂന്നാമതൊരു കോൺഗ്രസ് മന്ത്രി സാധ്യമല്ല. ആന്റണി അത് പറ്റില്ലെന്ന് പറഞ്ഞു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത സോണിയാ ഗാന്ധിയേയും  കരുണാകരനെയും ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. എന്തുതന്നെയായാലും കരുണാകരൻ അത് സമ്മതിക്കാൻ തയ്യാറല്ല. ചർച്ച നീണ്ടു പോയി. ഇതിനിടെ എറണാകുളത്തുനിന്ന് ചില ചരട് വലികൾ നടന്നു.

vachakam
vachakam
vachakam

കെ.വി. തോമസിനെ മന്ത്രി ആക്കണമെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയർന്നു. അതിനർത്ഥം ഉമ്മൻചാണ്ടി ഇക്കുറി മന്ത്രി ആകേണ്ട എന്നുതന്നെ..! ഉമ്മൻചാണ്ടിയാകട്ടെ താൻ പുതിയ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഉടൻ തന്നെ അറിയിച്ചു. അങ്ങനെ ഉമ്മൻചാണ്ടി ഇല്ലാതെ മന്ത്രിസഭ രൂപീകരിക്കാൻ ആന്റണി നിർബന്ധിതനായി. എന്നാൽ കെ. ശങ്കരനാരായണൻ മന്ത്രിയാകുന്ന ഒഴുവിൽ യു.ഡി.എഫ് കൺവീനറായി ഉമ്മൻചാണ്ടിയെ കൊണ്ടുവരുന്നതിൽ ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. വലിയ പ്രാധാന്യത്തോടെ മന്ത്രിസഭാ രൂപീകരണ വാർത്തയ്‌ക്കൊപ്പം ഉമ്മൻചാണ്ടിയുടെ സ്ഥാനാരോഹണ വാർത്തയും എല്ലാ പത്രങ്ങളിലും വന്നു.

പത്മജ വേണഗോപാലിന് ചാലക്കുടിയിൽ സീറ്റ് നിഷേധിക്കുകയും അതേ തുടർന്ന് ക്ഷുഭിതനായ കരുണാകരൻ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നിന്ന് രാജിവയ്ക്കുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തിരുന്നു. ആന്റണി മുഖ്യമന്ത്രി ആയതിന്റെ തൊട്ടടുത്ത നിമിഷം കെ. മുരളിധരനെ കെ.പി.സി.സി പ്രസിഡന്റായി അവരോധിക്കുകയും ചെയ്ത അസുഖകരമായ പശ്ചാത്തലത്തിൽ ആയിരുന്നു ആന്റണി സർക്കാരിന്റെ പിറവി. അതിന്റെ കാറ്റും കോളും ആന്റണി മന്ത്രിസഭ എന്ന നൗകയെ വല്ലാതെ ഉലച്ചു. ഗ്രാനൈറ്റ് കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ആർ. ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. പകരം മകൻ ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് എടുത്തതും ഏറെ അസ്വസ്ഥതകൾക്ക് കാരണമായി.

നായനാർ സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ കേരളത്തിന്റെ ഖജനാവ് ഏതാണ്ട് ശൂന്യമായിക്കഴിഞ്ഞിരുന്നു. കുഴഞ്ഞുമറഞ്ഞുകിടന്ന അവസ്ഥയിൽ നിന്നും സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ലീവ് സറണ്ടർ ഉൾപ്പെടെ സർക്കാർ ജോലിക്കാരുടെ പല ആനുകൂല്യങ്ങളും സർക്കാർ തൽക്കാലത്തേക്ക് മരവിപ്പിച്ചു. ഇത് ജീവനക്കാരിൽ കടുത്ത എതിർപ്പിനു കാരണമായി. പിന്നെ പണിമുടക്കിനും സമരത്തിനും മുടക്കമുണ്ടായില്ലെന്നുതന്നെ പറയാം. ഈ സാഹചര്യം പരമാവധി മുതലാക്കാൻ സമരക്കാർക്ക് പിന്തുണയുമായി ഇടതു പക്ഷം സജീവമായി.

vachakam
vachakam
vachakam

ഇതിനിടയിലും സ്വാശ്രയ കോളേജുകൾ തുടങ്ങാനുള്ള ആന്റണിയുടെ നീക്കങ്ങൾ ശ്രദ്ധേയമായി. മെഡിക്കൽ-എഞ്ചിനിയറിംഗ് പഠനത്തിന് മണിപ്പാൽ പോലുള്ള സ്ഥലങ്ങളിലേക്ക് കേരളത്തിലെ കുട്ടികൾ ഒരുകാലത്ത്  പായുകയായിരുന്നു. അതിനായി നമ്മുടെ നാട്ടിൽ നിന്നും പണം അങ്ങോട്ടേക്കെല്ലാം ഒഴുകുകയായിരുന്നുവല്ലോ. ആ ഒഴുക്ക് തടയാനായിരുന്നു ആന്റണിയുടെ ശ്രമം. 50% സീറ്റുവരെ മാനേജ്‌മെന്റിന് അനുവദിക്കാനും ബാക്കി 50% യോഗ്യതയുടെ അടിസ്ഥാനത്തിലുമാക്കാനുമുള്ള ഒരു രീതി അവലംബിക്കുന്ന തരത്തിലുള്ള ഒരു നയം സർക്കാർ മുന്നോട്ടു വച്ചു.

രണ്ടു സ്വശ്രയ കോളേജുകൾ സമം ഒരു സർക്കാർ കോളേജ് എന്ന തരത്തിൽ കാര്യങ്ങൾ നീക്കാനാണ് ആന്റണി ഉദ്ദേശിച്ചത്. ഗവൺമെന്റിനെ കൊണ്ടുതന്നെ പ്രഫഷണൽ കോളേജുകൾ സ്ഥാപിക്കാൻ ധനശേഷിയില്ലാത്ത അവസ്ഥയിൽ ഇത് ഏറ്റവും മികച്ച മാർഗമായിരുന്നു. എന്നാൽ പിന്നീട് മാനേജ്‌മെന്റുകൾ ആ വ്യവസ്ഥകളിൽ നിന്നും പിന്നോട്ടുപോയി. ആൻണി മാനേജ്‌മെന്റിനെതിരെ ശക്തമായ നിലപാടെടുത്തു. എന്നാൽ കോടതി 50:50 നയത്തിന് അനുകൂലമായിരുന്നില്ല. ഒരു കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് മറ്റൊരു കുട്ടിയിൽ നിന്നും ഈടാക്കുന്നത് നീതിയല്ലെന്നു കോടതി കണ്ടെത്തി. അതോടെ രണ്ടു സ്വാശ്രയ കോളേജിന് ഒരു സർക്കാർ കോളേജ് എന്ന നയം പരാജയപ്പെട്ടു.

(തുടരും)

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam