കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂരിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കടകൾ കത്തിനശിച്ചു.ചെറുവണ്ണൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പല ചരക്കുകടയ്ക്കും മിൽമ സറ്റോറിനുമാണ് തീപിടിച്ചത്.
ഇന്നലെ രാത്രി 2.30 നാണ് തീപിടുത്തമുണ്ടായത്. കടകൾക്ക് മുകളിലൂടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.മീഞ്ചന്തയിൽ നിന്നുള്ള മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
കടകൾ പൂർണ്ണമായും കത്തിനശിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.15 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടെന്നാണ് ഉടമ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
