ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ കുടിലുകള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും അവരുടെ രണ്ടര വയസ് പ്രായമുളള പെണ്‍കുഞ്ഞുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. ആക്രി പെറുക്കി വില്‍ക്കുന്ന സംഘങ്ങള്‍ കുടുംബത്തോടെ ജീവിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ നിരവധി കുടിലുകള്‍ കത്തിനശിച്ചു. തീപിടുത്തമുണ്ടായപ്പോള്‍ കുടിലിനുളളില്‍ കുടുങ്ങിയ കുടുംബത്തിനാണ് ദാരുണാന്ത്യമുണ്ടായത്.
സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, തീ പിടുത്തത്തിന്റെ കാരണം നിലവില്‍ വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടോ ആക്രി വസ്തുക്കളില്‍ നിന്നുണ്ടായ തീയോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
