തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം ചില പ്രദേശങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. വൈദ്യുതി ആവശ്യകതയിൽ ഉണ്ടായ കുത്തനെ വർധനയും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴ കുറഞ്ഞതും ഉയർന്ന താപനില തുടരുന്നതും വൈദ്യുതി ഉപയോഗം ഗണ്യമായി വർധിക്കാൻ ഇടയാക്കിയതായി കെഎസ്ഇബി വ്യക്തമാക്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിലെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള വർധിച്ച വൈദ്യുതി ആവശ്യകത കാരണം പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ബോർഡ് അറിയിച്ചു.
മഴ തുടരാത്ത സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ആവശ്യകത മുൻ ദിവസങ്ങളേക്കാൾ 300 മുതൽ 400 മെഗാവാട്ട് വരെ അധികമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ആവശ്യമായ അളവിൽ വൈദ്യുതി പുറത്തുനിന്ന് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ രാത്രി ഏഴ് മണിക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രിത വൈദ്യുതി വിതരണം നടപ്പാക്കേണ്ടി വരുമെന്നും ബോർഡ് അറിയിച്ചു.
വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർഥിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
