ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ പ്രശസ്ത എഴുത്തുകാരി കോറി റിച്ചൻസിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ

MAY 14, 2026, 1:01 AM

യൂട്ടാ: ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിലെ യൂട്ടായിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരി കോറി റിച്ചൻസിന് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭർത്താവായ എറിക് റിച്ചൻസിന്റെ 44 -ാം ജന്മദിനമായ മെയ് 13 ബുധനാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

2022 മാർച്ചിൽ ഭർത്താവായ എറിക് റിച്ചൻസിന്റെ കോക്ക്‌ടെയിലിൽ മാരകമായ അളവിൽ 'ഫെന്റാനിൽ' എന്ന മയക്കുമരുന്ന് കലർത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനെത്തുടർന്ന് മരണം വരെ ജയിലിൽ കഴിയണം. കോറി റിച്ചിൻസിന്റെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഒരാൾ 'ഒരിക്കലും സ്വതന്ത്രനാകാൻ കഴിയാത്തത്ര അപകടകാരിയാണ് 'എന്ന് ജഡ്ജി റിച്ചാർഡ് മ്രാസിക് പറഞ്ഞു.

vachakam
vachakam
vachakam

ഭർത്താവിന്റെ മരണശേഷം കുട്ടികൾക്കായി 'Are You With Me?' എന്ന പേരിൽ ദുഃഖം ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകം കോറി എഴുതിയിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി.

തങ്ങളുടെ അമ്മ പുറത്തിറങ്ങിയാൽ തങ്ങൾക്ക് സുരക്ഷിതബോധം ഉണ്ടാകില്ലെന്നും പേടിയാണെന്നും കോറിയുടെ മൂന്ന് ആൺമക്കളും കോടതിയിൽ അറിയിച്ചു.

ബിസിനസ്സ് തർക്കങ്ങളും സാമ്പത്തിക ലാഭവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. താൻ നിരപരാധിയാണെന്നും മക്കളെ ഓർത്ത് ജീവിക്കുമെന്നും കോറി കോടതിയിൽ പറഞ്ഞു. വിധിക്ക് എതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam