കോഴിക്കോട്: സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചതായി ആരോപണം.
ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിൻറെ ഭാര്യ സിനി(40) യാണ് ചികിത്സക്കിടെ മരിച്ചത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ വേണ്ടിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധയുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം.
കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് ബന്ധുക്കൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തങ്ങളെ അനുവദിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കൂടാതെ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് സിനിയുടെ ജീവൻ നഷ്ടമായതെന്നും ഇവർ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
