തിരുവനന്തപുരം: എ എ റഹീം എംപിയ്‌ക്കെതിരായ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകളിൽ കേസ് രജിസ്റ്റർ ചെയ്ത് സൈബർ ക്രൈം പൊലീസ്.
ശ്രീകാന്ത് പളളിക്കത്തോട്, റിയാസ് തത്തോത്ത് എന്നിവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് നടപടി. അറസ്റ്റ് ഉൾപ്പെടെയുളള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് പൊലീസ് അറിയിച്ചു.
എ എ റഹീം നൽകിയ പരാതിയിലാണ് നടപടി. അസത്യവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയതിനാണ് കേസ്.
ലഹരി മാഫിയകൾക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷൻ തൂഫാൻ' നടപടിയിൽ അറസ്റ്റിലാവുന്നത് മുഴുവൻ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, സിപിഐഎം പ്രവർത്തകരാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും എ എ റഹീം പറഞ്ഞു എന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലുണ്ടായ വ്യാജ പ്രചാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
