കെപിസിസി  അധ്യക്ഷ പദവിയിൽ മന്ത്രി സണ്ണി ജോസഫ് തുടരും

AUGUST 31, 2026, 4:26 AM

കെപിസിസിയുടെ നേതൃമാറ്റം വൈകുമെന്ന് റിപ്പോർട്ട്. പുതിയ പ്രസിഡന്റിനെ ഉടനടി നിയമിക്കേണ്ടതില്ലെന്നും നിലവിലെ അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് പദവിയിൽ തുടരട്ടെയെന്നുമാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം.

തിരക്കിട്ട് കെ.പി.സി.സി പുനഃസംഘടന നടത്തേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. സണ്ണി ജോസഫിനോട് സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ പാർട്ടി നേതൃത്വം നിർദ്ദേശിച്ചു. ഇതിനൊപ്പം വർക്കിംഗ് പ്രസിഡന്റുമാരും പ്രവർത്തനങ്ങളിൽ സജീവമാകണമെന്നാണ് ഹൈക്കമാൻഡ്  ധാരണ.

മന്ത്രി പദവിയും അധ്യക്ഷ പദവിയും ഒരേസമയം കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പരിമിതികളും സണ്ണി ജോസഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉടൻ തന്നെ ഒരു പുതിയ പ്രസിഡന്റിനെ നിയമിക്കേണ്ടതില്ലെന്ന അന്തിമ നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam