തൃശൂർ: തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്റെ പരാതി.
തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഡിസിസിയുടെയും പ്രസിഡൻ്റിൻ്റെയും ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായാണൻ് ഷാജി പരാതിയിൽ പറയുന്നത്.
ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ആനുപാതികമായ നേട്ടം തൃശൂരിൽ ഉണ്ടായിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനും ഡിസിസിയുടെ പ്രവർത്തനങ്ങളിൽ വലിയ പോരായ്മയാണ് ഉണ്ടായിട്ടുള്ളതെന്നും ഒല്ലൂർ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായിരുന്നു ഷാജി കോടങ്കണ്ടത്ത് കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
