തൃശൂർ: മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം. സ്പോൺസർ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിക്കൊള്ളുമെന്നും തനിക്ക് ഇത്തരമൊരു വിമാനയാത്ര ഇപ്പോൾ നടത്തേണ്ട ആവശ്യമില്ലെന്നും മുരളീധരൻ തൃശൂരിൽ പറഞ്ഞു.
ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്നും മുരളീധരൻ പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നു.
അതേസമയം ശബരിമലയിലെ കിരീട വിവാദപറ്റിയും മന്ത്രി പ്രതികരണം നടത്തി.
ശബരിമല സ്വർണ്ണ കിരിടം അവിടെ തന്നെ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ശബരിമല കാര്യങ്ങൾ നോക്കാൻ എഡിഎമ്മിനെ അവിടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവിടെയെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കും. എഡിഎമ്മിൻ്റെ പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുറുക്കി പിടിക്കേണ്ടതിനെ മുറുക്കി പിടിക്കും. ശബരിമല സംബന്ധിച്ച് മുഖ്യമന്ത്രി തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ല. ശബരിമലയിൽ പണത്തിന് യാതൊരു പഞ്ഞവും ഇല്ല. അഗ്രസീവായി സ്റ്റാന്റ് എടുക്കേണ്ടിടത്ത് അങ്ങനെതന്നെ ചെയ്യുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
