തൃശൂര്‍: വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും പടക്കം പൊട്ടി.
സ്ഫോടന സ്ഥലം പരിശോധിക്കുന്നതിനിടെയാണ് രാത്രി 7.30ഓടെ വീണ്ടും ഒരു പടക്കം പൊട്ടിയത്. ആര്‍ക്കും പരിക്കേറ്റില്ല. ഇതോടെ അപകടസാധ്യത മുന്‍നിര്‍ത്തി എല്ലാവരെയും പുറത്തേക്ക് മാറ്റി.
പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഒരാള്‍ വെന്റിലേറ്ററിലാണെന്നും കലക്ടര്‍ അറിയിച്ചു. അപകടത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
വെടിക്കെട്ടുപുര നിലനിന്നിരുന്ന സ്ഥലത്ത് അകത്തുകയറി പരിശോധന നടത്തിയെന്നും മുഴുവനായ മൃതശരീരങ്ങളായി ഒന്നും ലഭിച്ചില്ലെന്നും തൃശൂര്‍ കലക്ടര്‍ ശിഖ സുരേന്ദ്രന് പറഞ്ഞു.
ലഭിച്ച ശരീരഭാഗങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തിയാലേ മരിച്ചവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കൂ. 30നും 40നും ഇടയില്‍ ആളുകളാണ് വെടിക്കെട്ടുപുരയില്‍ ജോലിയിലുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോമാ സെൻട്രൽ റീജിയൻ കലാമേള രജിസ്ട്രേഷൻ ഏപ്രിൽ 21ന് അവസാനിക്കുന്നു
മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചു
അമേരിക്കയിൽ വാക്സിൻ വിതരണം അനിശ്ചിതത്വത്തിൽ; റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശക സമിതിക്ക് കോടതിയുടെ
ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ