പരിശോധനയില്‍ കുടുങ്ങി വന്‍നഗരങ്ങള്‍; ചെറുപട്ടണങ്ങള്‍ താവളമാക്കി ലഹരി മാഫിയ

AUGUST 26, 2026, 9:57 PM

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും പൊലീസിന്റെയും കണ്ണ് വെട്ടിച്ച് ലഹരി വ്യാപാരം നടത്തുന്നതിനായി ലഹരി മാഫിയ പ്രവര്‍ത്തന ശൈലി മാറ്റുന്നു. ഡല്‍ഹി, കൊച്ചി തുടങ്ങിയ വന്‍ നഗരങ്ങളില്‍ ലഹരി നേരിട്ടെത്തിച്ച് സംഭരിക്കുന്നത് അപകടകരമായതോടെയാണ് തൊട്ടടുത്തുള്ള ഉപഗ്രഹ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും താവളമാക്കാന്‍ സംഘങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

വലിയ നഗരങ്ങളിലെ പരിശോധന കര്‍ശനമായതോടെ ലഹരി വന്‍തോതില്‍ കൊണ്ടുവന്ന് സുരക്ഷിതമായി സൂക്ഷിക്കാന്‍ മാഫിയക്ക് സാധിക്കുന്നില്ല. ഇതോടെയാണ് കൊച്ചിയിലെ പരിശോധന ഭയന്ന് കോട്ടയം, മൂവാറ്റുപുഴ, പത്തനംതിട്ട തുടങ്ങിയ ചെറുനഗരങ്ങളിലേക്ക് കേന്ദ്രങ്ങള്‍ മാറ്റിയത്. ചെറുപട്ടണങ്ങളില്‍ ലഹരി എത്തിച്ച് സംഭരിച്ച ശേഷം അവിടെ നിന്ന് ചെറിയ പായ്ക്കറ്റുകളിലാക്കി പ്രധാന നഗരങ്ങളിലെ ആവശ്യക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചുനല്‍കുന്നതാണ് ഇവരുടെ പുതിയ രീതി.

അടുത്തിടെ എന്‍സിബിയും എക്‌സൈസും തകര്‍ത്ത മൂന്ന് വന്‍ ലഹരി ശൃംഖലകളും ഈ തന്ത്രമാണ് ഉപയോഗിച്ചത്. ഡല്‍ഹിയെയും മറ്റ് വന്‍നഗരങ്ങളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച സാംബഡ കാര്‍ട്ടല്‍ ഹരിയാനയിലെ ബല്ലഭ്ഗഡ് കേന്ദ്രീകരിച്ചാണ് ഇന്ത്യയിലെ ഏക ഫൈവ് സ്റ്റാര്‍ റേറ്റഡ് ഡാര്‍ക്ക് നെറ്റ് ശൃംഖല നടത്തിയത്. കൊച്ചിയെ ലക്ഷ്യമിട്ട എഡിസണ്‍ ബാബുവിന്റെ കെറ്റാമെലോണ്‍ സംഘം പ്രവര്‍ത്തനകേന്ദ്രം മാറ്റിയത് 40 കിലോമീറ്റര്‍ അകലെയുള്ള മൂവാറ്റുപുഴയിലേക്കായിരുന്നു. ഡാര്‍ക്ക് നെറ്റ് വഴിയും ക്രിപ്‌റ്റോ കറന്‍സി വഴിയും ലഹരി വ്യാപാരം നടത്തിയ ഇയാള്‍ മൂവാറ്റുപുഴയിലെ വീട്ടിലിരുന്നാണ് പോസ്റ്റ് ഓഫീസ്, കൊറിയര്‍ വഴി വിദേശത്തേക്കടക്കം ലഹരി കടത്തിയത്.

കഴിഞ്ഞദിവസം പിടിയിലായ തിരുവല്ല സ്വദേശി വരുണ്‍ ദേവും സമാനമായ തന്ത്രമാണ് പയറ്റിയത്. ഡല്‍ഹി-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് സ്വന്തം വാഹനത്തില്‍ എത്തിക്കുന്ന എംഡിഎംഎ കോട്ടയത്തെ കേന്ദ്രത്തിലാണ് ആദ്യം എത്തിച്ചിരുന്നത്. അവിടെ നിന്ന് വിഭജിച്ച് കൊച്ചിയിലെ ആഡംബര പാര്‍ട്ടികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി.

നേരത്തെ നെടുംബാശേരി, പെരുമ്പാവൂര്‍, പറവൂര്‍ മേഖലകളിലേക്ക് മാറിയ ലഹരി സംഘങ്ങള്‍, അവിടെയും പരിശോധന ശക്തമായതോടെയാണ് കൂടുതല്‍ ദൂരെയുള്ള ചെറുപട്ടണങ്ങളിലേക്ക് നീങ്ങിയത്. പ്രധാന നഗരങ്ങളിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാമെന്ന ഗതാഗത സൗകര്യവും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ പതിയ്ക്കുന്നത് കുറവുമാണ് ചെറുപട്ടണങ്ങളെ ലഹരി മാഫിയയുടെ പ്രധാന സംഭരണ കേളന്ദ്രങ്ങാക്കി മാറ്റുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam