കൊല്ലം: കൊല്ലം ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തെചൊല്ലി തുടക്കത്തിലെ ആർഎസ്പിയിൽ പോര്. നിലവിൽ എം.എസ്.ഗോപകുമാറിന്‍റെയും സുധീഷ് കുമാറിന്‍റെയും പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
എന്നാൽ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുടെ പേരുകള്‍ അടക്കം ഉയര്‍ന്നതോടെ മണ്ഡലത്തിൽ തന്നെയുള്ളയാള്‍ സ്ഥാനാര്‍ത്ഥിയായാൽ മതിയെന്ന ആവശ്യവുമായി ആര്‍എസ്‍പിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെയാണ് പോര് രൂക്ഷമായത്.
അതേസമയം, ചര്‍ച്ചകള്‍ തുടങ്ങും മുന്നേയുള്ള പരസ്യ പ്രസ്താവനകൾ മനോ വൈകൃതമുള്ളവരുടേതെന്ന് ആര്‍എസ്‍പി ജനറൽ സെക്രട്ടറി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
മുന്നണി മാറ്റത്തിനുശേഷം ആര്‍എസ്പി പരാജയം മാത്രം രുചിച്ച മണ്ഡലമാണ് ഇരവിപുരം. 2016ല്‍ എഎ അസീസും, 2021ല്‍ ബാബു ദിവാകരനും യുഡിഎഫിനായി മത്സരിച്ച് തോറ്റു. രണ്ട് തവണയും എല്‍ഡിഎഫിലെ എം. നൗഷാദ് 28000ന് പുറത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ഇത്തവണ തദ്ദേശ തരഞ്ഞെടുപ്പില്‍ കൂടുതല്‍ കോര്‍പ്പറേഷന്‍ ഡിവിഷനുകളും 60 വര്‍ഷത്തിനുശേഷം മയ്യനാട് പഞ്ചായത്തും പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇരവിപുരത്ത് ഇറങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
