ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മെയ് 31-ാം തീയതി ഭക്തിനിർഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിച്ചത്.
ഞായറാഴ്ച രാവിലെ 7:30ലെ വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി, ലീജിയൻ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെ സുപ്രാധാനമായ ഘോഷയാത്ര നടന്നു. തുടർന്ന് ലീജിയൻ ഓഫ് മേരി അംഗങ്ങൾ മാതാവിന്റെ രൂപത്തിന് മുന്നിൽ റോസാപ്പൂക്കൾ സമർപ്പിച്ചു പ്രാർത്ഥിച്ചു.
അന്നേ ദിവസം ദൈവാലയത്തിൽ അർപ്പിക്കപ്പെട്ട മൂന്ന് വിശുദ്ധ കുർബാനകൾക്കും ഇടവക വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുക്കർമ്മങ്ങൾക്ക് ശേഷം, ലീജിയൻ ഓഫ് മേരി അംഗങ്ങൾ സ്നേഹപൂർവ്വം തയ്യാറാക്കിയ പരമ്പരാഗത വിഭവമായ 'പാച്ചോർ' പള്ളിയിലെത്തിയ മുഴുവൻ വിശ്വാസികൾക്കുമായി വിതരണം ചെയ്തു.
വണക്കമാസ സമാപനത്തോട് അനുബന്ധിച്ച് നടന്ന വിവിധ പരിപാടികൾക്ക് ലെജിയൻ ഓഫ് മേരി ഭാരവാഹികളായ:
പ്രസിഡന്റ്: സിസി തൊട്ടിയിൽ, വൈസ് പ്രസിഡന്റ്: സിസി പൂതക്കരി, സെക്രട്ടറി: ടെസി മുണ്ടപ്പുഴ, ജോയിന്റ് സെക്രട്ടറി: മോളിക്കുട്ടി പതിയിൽ, ട്രഷറർ: ലീലമ്മ ഇല്ലിക്കാട്ടിൽ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ഈ ചടങ്ങുകളിൽ പങ്കുചേരാൻ ഹൂസ്റ്റണിലെ നിരവധി ക്നാനായ കത്തോലിക്കാ വിശ്വാസികളാണ് ദേവാലയത്തിൽ ഒത്തുകൂടിയത്. എല്ലാ ചടങ്ങുകൾക്കും ഇടവക കൈക്കാരൻമ്മാർ, പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങൾ, എസ്.ജെ.സി. സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി.
പങ്കെടുത്തവരെ എല്ലാവരെയും പരിശുദ്ധ മാതാവ് അനുഗ്രഹിക്കട്ടെ എന്ന് ഇടവക വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ ആശംസിച്ചു.
ബിബി തെക്കനാട്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
