കളിയിക്കാവിള ദീപു കൊലപാതകം; സുനിലിനായി അന്വേഷണം ഊർജ്ജിതം

JUNE 28, 2024, 7:30 AM

തിരുവനന്തപുരം; തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതി സുനിലിനായി അന്വേഷണം ഊർജിതമാക്കി തമിഴ്നാട് പൊലീസ്. 

 ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിൽ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം.

ഇയാൾ മൊബൈൽ ഫോൺ പാറശാലയിലെ വീട്ടിൽ വെച്ചശേഷമാണ് കടന്നുകളഞ്ഞത്. മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി സജികുമാർ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങൾ നൽകിയത് സുനിലാണ്.

vachakam
vachakam
vachakam

 കേസിൽ സുനിലിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെയാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാറശാല സ്വദേശിയായ സുനിൽ ഒളിവിൽ‌ പോകുന്നതിന് മുൻപായി പ്രദീപിനെ ഫോൺ ചെയ്തിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam