ചെന്നൈ: അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന് മുന്നറിയിപ്പ്. അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും മഴയും കാറ്റും ശക്തമാണ്. ചെന്നൈ എണ്ണൂർ എക്സ്പ്രസ് വേയിലേക്ക് കടലിരച്ച് കയറിയതോടെ ഇത് വഴിയുള്ള ഗതാഗതം നിർത്തിവച്ചു.
അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് ആന്ധ്രയും ഒഡീഷയും. എണ്ണൂർ എക്സ്പ്രസ് വേയിൽ ഗതാഗതം നിരോധിച്ചു. ഒരു ലക്ഷത്തിലേറെ പേരെയാണ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാറ്റി താമസിപ്പിച്ചിട്ടുള്ളത്. നൂറോളം ട്രെയിനുകളും 21 വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന് മുന്നറിയിപ്പ് നൽകിയത് യുഎസ് നാവികസേനയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിന്റെ ഇരട്ടി വേഗതയിൽ കാറ്റ് കരയിലേക്കെത്താമെന്നാണ് യുഎസ് നാവികസേനയുടെ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റർ ആണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
മണിക്കൂറിൽ 115 മുതൽ 130 കിലോമീറ്റർ വരെ വേഗം കാറ്റിന് ഉണ്ടാകും എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
